കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 09:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കളിക്കിടെ അബദ്ധത്തില്‍ അലുമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയ്‌ക്കാണ് അപൂര്‍വമായ ഈ അപകടം സംഭവിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അലുമിനിയം പാത്രം തലയില്‍ വച്ചപ്പോള്‍ അത് മുഴുവനായും കുടുങ്ങിപ്പോയി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാത്രം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ വീട്ടുകാര്‍ കുട്ടിയെ നാദാപുരം ഫയര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അഗ്‌നിരക്ഷാസേന അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കട്ടറും സ്‌പ്രെഡറും ഉള്‍പ്പെടെയുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം സൂക്ഷ്മമായി മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ മോചിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. സ്റ്റേഷന്‍ ഓഫീസര്‍ എസ്. വരുണിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഐ. ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടസാധ്യത ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ അഭിനന്ദിച്ചു.

Tags: childFire forceremovedpot
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies