'തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍''
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 06:53 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഒരുകാലത്ത് മഴക്കാലം എത്തിയാല്‍ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങള്‍ നിറഞ്ഞിരുന്ന കാഴ്ച ഇന്ന് അപൂര്‍വമാകുകയാണ്. ഇത്തവണ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മീന്‍പിടിത്തത്തിനിറങ്ങിയവര്‍ക്ക് കാര്യമായ ലഭ്യതയില്ലെന്നാണ് പരാതി. കാരി, വരാല്‍, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി തുടങ്ങിയ തദ്ദേശീയ ഇനങ്ങള്‍ ഗണ്യമായി കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പടിഞ്ഞാറന്‍ മേഖലയിലെ തോടുകളും ചെറുനദികളും ഉള്‍പ്പെടെ നിരവധി ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഇടിഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുകായലുകളിലും പഴയതുപോലുള്ള മീന്‍സാന്നിധ്യം ഇല്ലെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.

കടുത്തുരുത്തി, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം തുടങ്ങിയ വിപണികളില്‍ നാട്ടുമത്സ്യങ്ങളുടെ വില്‍പ്പന നടന്നിരുന്നെങ്കിലും ഇപ്പോള്‍ ലഭ്യത കുത്തനെ കുറഞ്ഞതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കല്ലറ മുതല്‍ വെള്ളൂര്‍ വരെയുള്ള നിരവധി പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നെങ്കിലും നിലവിലെ സ്ഥിതി അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്.

മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ നിരവധി ഘടകങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍. പായലും പോളയും വ്യാപകമായി വളര്‍ന്ന് ജലപാതകള്‍ തടസപ്പെടുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ ബാധിക്കുന്നുണ്ട്. ഇതിന് പുറമെ പാടശേഖരങ്ങളില്‍ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന മേഖലകളില്‍ നടക്കുന്ന സ്വാഭാവിക പ്രജനന ചക്രം തടസപ്പെടുന്നതും ചില ഇനങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കായലുകളിലേക്ക് ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് കുറയുന്നതും ഈ സാഹചര്യത്തിന് കാരണമായതായി പറയപ്പെടുന്നു.

അതേസമയം, കൊല്ലിവലയുടെ ഉപയോഗം, വൈദ്യുതി ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം, വിഷവസ്തുക്കള്‍ കലര്‍ത്തിയുള്ള വേട്ട തുടങ്ങിയ നിയമവിരുദ്ധ രീതികളും നാട്ടുമത്സ്യങ്ങളുടെ വംശനാശം വേഗത്തിലാക്കുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത്രയും കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉയര്‍ത്തുന്നത്.

Tags: Fishnot getting
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies