‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 04:34 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സർക്കാർ നടപ്പിലാക്കിയ ‘സൗജന്യയാത്ര’ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. നഷ്ടം സഹിക്കാനാവാത്ത സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാനുള്ള നീക്കത്തിലാണ്.

അടുത്ത മാസം മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം. രാവിലെ മുതൽ രാത്രി വരെ സർവീസ് നടത്തിയിട്ടും ജീവനക്കാരുടെ വേതനം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു.

ഇന്ധനച്ചെലവും വാഹന പരിപാലന ചെലവും കഴിഞ്ഞാൽ ലഭിക്കുന്ന വരുമാനം മുൻപത്തേക്കാൾ ഗണ്യമായി കുറഞ്ഞതായി അവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിദിന വരുമാനം വലിയ തോതിൽ ഇടിഞ്ഞതോടെ ജീവനക്കാരുടെ വേതനവും ബാധിക്കപ്പെടുന്നുവെന്നും സംഘടനകൾ ആരോപിക്കുന്നു.

ബജറ്റിൽ നിന്ന് അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സർക്കാർ നിലപാടിൽ മാറ്റമില്ലാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നാണ് ബസുടമകളുടെ വിലയിരുത്തൽ.

സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുക, ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, അല്ലെങ്കിൽ സൗജന്യ യാത്രാ പദ്ധതിയുടെ നഷ്ടപരിഹാരം സബ്‌സിഡിയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകൾ മുന്നോട്ടുവെക്കുന്നത്.

ഈ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ ബസുകൾ സർവീസ് നിർത്താൻ നിർബന്ധിതരാകുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിനോടകം തൃശൂർ നഗരത്തിലെ ചില സ്വകാര്യ ബസുകൾ ജി-ഫോം സമർപ്പിച്ചുകഴിഞ്ഞു.

തൃശൂർ–പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളാണ് കൂട്ടത്തോടെ സർവീസ് നിർത്താനുള്ള സാധ്യതയിലുള്ളത്. ഒരു നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ആവശ്യമായ സംവിധാനമാണ് ജി-ഫോം.

Tags: Private Bus Kerala
Share
Tweet
SendShare

More News from this section

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies