ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്ക്ക് സാധ്യത
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 06:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് 47 വര്‍ഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40)വിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. ആദ്യ രണ്ട് കേസുകളിലും കോടതി നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിനതടവാണ് ലഭിച്ചിരുന്നത്.

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി, ഓരോ കേസിലെയും ശിക്ഷ പ്രത്യേകം അനുഭവിച്ചശേഷം മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കാവൂവെന്ന് ഉത്തരവിട്ടു. അതിനാല്‍ നിലവിലെ ശിക്ഷ ആദ്യ രണ്ട് കേസുകളിലെ ശിക്ഷ പൂര്‍ത്തിയായ ശേഷമാണ് പ്രാബല്യത്തില്‍ വരിക.

ഇതിനിടെ സമാന സ്വഭാവമുള്ള നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആ കേസിലെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. 2018 മുതല്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ജിമ്മിലേക്കും ബാത്ത്‌റൂമിലേക്കും കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

അന്വേഷണത്തില്‍, ഇരയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതായും മറ്റൊരു ഇരയെ ഭീഷണിപ്പെടുത്തി ഈ കേസിലെ ഇരയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യിപ്പിച്ചതായും കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ ക്രിക്കറ്റ് ജീവിതം തകര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇര വര്‍ഷങ്ങളോളം പരാതി നല്‍കാതിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പരിശീലനത്തില്‍ വേണ്ടത്ര അവസരങ്ങള്‍ നല്‍കാതിരുന്നതോടെ 2019-ല്‍ കുട്ടി മറ്റൊരു അക്കാദമിയിലേക്ക് മാറി. സമാന രീതിയില്‍ പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി അന്വേഷണത്തില്‍ കണ്ടെത്തി. ഭയം മൂലം ഇവരും വര്‍ഷങ്ങളോളം പരാതി നല്‍കിയിരുന്നില്ല.

2024-ല്‍ തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടതോടെ ഒരു ഇര ഭയന്ന് പ്രതികരിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് പരാതി നല്‍കിയതോടെ മറ്റ് ഇരകള്‍ക്കും മുന്നോട്ടുവരാന്‍ ധൈര്യം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ആകെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മൂന്ന് കേസുകളില്‍ ഇതിനകം ശിക്ഷ വിധിച്ചുകഴിഞ്ഞു. നാലാമത്തെ കേസിലെ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Tags: cricket coachpocso caase
ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

Latest News

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies