ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 06:25 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇറാനെതിരെ സമനില നേടിയെങ്കിലും ഈജിപ്ത് ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തിയത് സൂപ്പര്‍താരം മുഹമ്മദ് സലായുടെ പരിക്കാണ്. മത്സരത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റ സലാ രണ്ടാം പകുതിയില്‍ കളംവിട്ടത് നോക്കൗട്ട് ഘട്ടത്തിന് മുന്നോടിയായി ഈജിപ്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോയെ പരിശീലകന്‍ ഹൊസാം ഹസന്‍ ഇറക്കി. സലായുടെ പരിക്കിന്റെ ഗൗരവം വിശദമായി വിലയിരുത്തുമെന്നും ടീം ഹോട്ടലിലെത്തിയ ശേഷം മെഡിക്കല്‍ പരിശോധനകള്‍ നടത്തുമെന്നും ഹൊസാം ഹസന്‍ മത്സരശേഷം അറിയിച്ചു.

‘സലായുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സുഖമാണ്. എന്നാല്‍ പരിക്കിന്റെ യഥാര്‍ത്ഥ സ്ഥിതി പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ,’ എന്ന് പരിശീലകന്‍ പ്രതികരിച്ചു. ഇറാനെതിരായ മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും ഫലം ഈജിപ്തിന് ചരിത്ര നേട്ടമാണ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ മഹ്‌മൂദ് സബറിലൂടെ ഈജിപ്ത് ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ റാമിന്‍ റെസായി നേടിയ ഗോളിലൂടെ ഇറാന്‍ സമനില പിടിച്ചു. സമനിലയോടെ ഗ്രൂപ്പില്‍ ബെല്‍ജിയം ഒന്നാം സ്ഥാനക്കാരായും ഈജിപ്ത് രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടര്‍ (നോക്കൗട്ട്) ഉറപ്പിച്ചു. അതേസമയം, ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ലക്ഷ്യമിടുന്ന ഈജിപ്തിന് മുന്നില്‍ ഇപ്പോള്‍ ഏറ്റവും വലിയ ആശങ്ക മുഹമ്മദ് സലായുടെ ഫിറ്റ്‌നസാണ്. ടീമിന്റെ ആക്രമണനിരയുടെ കരുത്തായ സലാ നോക്കൗട്ട് മത്സരത്തിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്നതാണ് ആരാധകരും പരിശീലക സംഘവും ഉറ്റുനോക്കുന്നത്.

Tags: fifa world cupSalah Suffers Hamstring InjurySet for Medical Tests
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies