തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 08:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിൽ നിന്നും യു.ഡി.എഫ് പിന്മാറി . പ്രമേയത്തിന് സി.പി.എം പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കത്തിൽ നിന്ന് തൽക്കാലം പിന്മാറിയത്. അതേസമയം, അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണസമിതി പൂർണ സജ്ജമാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

കൂടുതൽ സമയം ആവശ്യമുള്ളതിനാൽ തിങ്കളാഴ്ചത്തെ കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കില്ലെന്ന് കെ.എസ്. ശബരീനാഥൻ അറിയിച്ചു. പകരം ഭരണസ്തംഭനം ആരോപിച്ച് യു.ഡി.എഫ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും.

തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിന് മുന്നോടിയായി രാഷ്‌ട്രീയ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് അവിശ്വാസത്തിന് പിന്തുണ തേടി സമീപിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് അറിയിച്ചു. ഇത്തരമൊരു തീരുമാനമെടുക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിലവിൽ അത്തരമൊരു ചർച്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കുടുക്കിയ കൗൺസിലർക്കെതിരെ എന്ന പേരിൽ എൽ.ഡി.എഫ് നടത്തുന്ന അക്രമസമരം തുടരുകയാണ്.

കോർപ്പറേഷനിൽ യഥാർത്ഥത്തിൽ കോൺഗ്രസ്–സി.പി.എം സഖ്യ രാഷ്‌ട്രീയമാണ് നിലനിൽക്കുന്നതെന്നും അവിശ്വാസ നീക്കവും അതിന്റെ ഭാഗമാണെന്നും മേയർ വി.വി. രാജേഷ് ആരോപിച്ചു.എന്നാൽ അവിശ്വാസ പ്രമേയത്തിന് സി.പി.എം പിന്തുണ ലഭിക്കാത്തത് ബി.ജെ.പി–എൽ.ഡി.എഫ് ഒത്തുകളിയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു.

നഗരത്തിലെ തെരുവുനായ പ്രശ്നം, കുടിവെള്ള ക്ഷാമം, വെള്ളക്കെട്ട്, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ഭരണസമിതി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഈ വിഷയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഭരണസ്തംഭനം ഇല്ലെന്നും മേയർ വി.വി. രാജേഷ് വസ്തുതകൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചു.

തെരുവുനായ പ്രശ്നം ഗണ്യമായി നിയന്ത്രണവിധേയമാക്കിയെന്നും മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, വെള്ളക്കെട്ട് എന്നിവയിൽ ശാശ്വത പരിഹാരത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മേയർ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണം ലഭിച്ചാൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Thiruvananthapuram coporationAdv. VV Rajesh
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies