സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിൻറെ മൊഴി; യുവതി വിവാഹമോചിത
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 03:01 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി.  തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്.

കഴിഞ്ഞ 27-നാണ് ജ്യോതി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. മുറിയെടുക്കാൻ എത്തിയപ്പോൾ പാവറട്ടി സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറും യുവതിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ മുതൽ മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാതിൽ  തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രസവത്തിനിടെ യുവതി മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.

സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

യുവതിയെ മുൻപേ പരിചയമുണ്ടായിരുന്നുവെന്നും ലോഡ്ജിൽ മുറിയെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഓട്ടോ ഡ്രൈവർ മൊഴി നൽകി. കഴിഞ്ഞ ദിവസം യുവതി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങി നൽകിയെന്നും തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് വിവരം.

വിവാഹമോചിതയാണ് മരിച്ച യുവതി. ജ്യോതി മുമ്പും ഇടയ്‌ക്കിടെ ഇതേ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയിലുള്ള ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ യുവതി 2024-ൽ പരാതി നൽകിയിരുന്നുവെന്ന വിവരവും  പുറത്തുവന്നിട്ടുണ്ട്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു അന്നത്തെ പരാതി. ആ പരാതിയുടെയും നിലവിലെ സംഭവത്തിന്റെയും തമ്മിൽ ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

 

 

യുവതി ലോഡ്ജിൽ എത്താനുണ്ടായ സാഹചര്യം, കുഞ്ഞിന്റെ ജനനവും മരണവും ഉൾപ്പെടെയുള്ള എല്ലാ സാഹചര്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

Tags: Deathnew born babyLodge
ShareTweetSendShare

More News from this section

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

ചിലരുടെ പടിയിറക്കം സമൂഹത്തിന് വലിയൊരു ആശ്വാസം; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Latest News

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies