കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികരെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ നെല്ലിക്കോട് പെരിഞ്ഞാംകോണം കാഞ്ഞിരം വിളവീട്ടിൽ സുകുമാരൻ(92), ഇദ്ദേഹത്തിന്റെ സഹോദര ഭാര്യ ഓമന(85) എന്നിവരാണ് തീ കൊളുത്തി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്‌ക്ക് ഏകദേശം 12-ഓടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും പുക ഉയരുന്നത് വഴിയാത്രക്കാരിയായ നാട്ടുകാരി കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

ഓമന ദീർഘകാലമായി കിടപ്പുരോഗിയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.  സംഭവത്തിൽ കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Share