2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 06:52 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറിലെ നിര്‍ണായക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ബംഗളൂരുവിലേക്ക് സ്ഥിരതാമസം മാറ്റി. പരിശീലനത്തിനും ഫിറ്റ്നസിനും കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന് സമീപമാണ് അദ്ദേഹം പുതിയ വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്.

ഇതോടെ, ബിസിസിഐയുടെ അത്യാധുനിക പരിശീലന കേന്ദ്രത്തെ സ്ഥിരം പരിശീലന താവളമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന പ്രത്യേകതയും ഹാര്‍ദിക് സ്വന്തമാക്കി. പരിക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ശാരീരികക്ഷമത ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും ലോകോത്തര പരിശീലന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നീക്കം.

2027 ഏകദിന ലോകകപ്പും ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്ന 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സുമാണ് ഹാര്‍ദിക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഓള്‍റൗണ്ടറെന്ന നിലയില്‍ ഈ രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.

തന്റെ കരിയറില്‍ ഇനിയും അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഹാര്‍ദിക്. അതിനായി ഫിറ്റ്നസിനും തുടര്‍ച്ചയായ പരിശീലനത്തിനും ഏറ്റവും വലിയ പ്രാധാന്യം നല്‍കുകയാണ് താരം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളില്‍ നിര്‍ണായക സാന്നിധ്യമായി തുടരാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. 2027 ലോകകപ്പിലും 2028 ഒളിമ്പിക്സിലും ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍.

Tags: hardhik pandyashifed to bangaloremore practise
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies