ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 02:54 pm IST
Facebook
Twitter
WhatsAppTelegram

രാമനഗര: ബെംഗളൂരുവിന് സമീപം മഡപട്ടണ ഗ്രാമത്തിനടുത്തുള്ള കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചിലർ ഇനിയും പാറക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇതോടെ മരണസംഖ്യ ഉയരുമെന്നുള്ള ആശങ്ക ശക്തമാണ്.

വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. പതിവുപോലെ ഖനനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് അപ്രതീക്ഷിതമായി വലിയ പാറക്കൂട്ടങ്ങൾ പതിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മൂന്ന് ട്രാക്ടറുകൾ പൂർണമായും തകർന്നു.

രാമു (46), രാജ്പാൽ സിംഗ് (35), സത്യനാരായൺ സിംഗ് (31), റാം വതർ സിംഗ് (31), രാജേന്ദ്ര പ്രസാദ്, നുഹാർ സിംഗ്, ഭുവനേശ്വർ സിംഗ് എന്നിവരാണ്‌ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും ബീഹാർ സ്വദേശികളാണ്. തൊഴിൽ തേടി കർണാടകയിലെത്തിയവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

ഗുലാബ് സിംഗ് (27), രാജ് പാൽ (30), ചോട്ടു (24), നൊഹർ സിംഗ് (21), ആനന്ദ് (30) എന്നിവരടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മൈസൂർ റോഡിലെ ആർആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

അപകടത്തിന് പിന്നാലെ തവരേക്കരെ പോലീസ്, ദുരന്തനിവാരണ സേന, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട് .

സംഭവസ്ഥലം സന്ദർശിച്ച സെൻട്രൽ സോൺ ഐജിപി എസ്. ഗിരീഷ്, രണ്ട് ക്വാറികളിലായി ഖനനപ്രവർത്തനം നടന്നുവരികയായിരുന്നു എന്നും താഴെയുള്ള ഭാഗത്ത് 16 തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, അപകടത്തിന് പിന്നിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന സംശയം ശക്തമാണ്. ഹുലവേനഹള്ളി ഗ്രാമപരിധിയിൽ ലൈസൻസില്ലാതെയും അനധികൃതമായും ഖനനം നടന്നിരുന്നു എന്നുള്ള ആരോപണമുണ്ട് . വലിയ പാറകൾ പൊട്ടിക്കാൻ ഉയർന്ന തീവ്രതയുള്ള ജെലാറ്റിൻ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ തകരാറിലായതോടെ ഭീമൻ പാറക്കെട്ടുകൾ താഴേക്ക് പതിച്ച് ദുരന്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കടുത്ത പ്രതികരണവുമായി എംഎൽഎ എസ്.ടി. സോമശേഖർ രംഗത്തെത്തി. ഇത് വെറും അപകടമല്ല, ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കർണാടക മുഖ്യമന്ത്രി ഡി .കെ. ശിവകുമാർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി . ഖനനമേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപജീവനത്തിനായി സ്വന്തം നാട് വിട്ടെത്തിയ തൊഴിലാളികളുടെ ജീവനാണ് സുരക്ഷാ വീഴ്ചകൾ കവർന്നെടുത്തതെന്ന ആക്ഷേപം ശക്തമാകുകയാണ്.

Tags: KarnatakaFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies