ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. തിരുവനന്തപുരം വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിലായിരുന്നു ചുമതലയേൽപ്പ്.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അഞ്ജു കെ.എസ് 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഭരണ-വികസന മേഖലകളിൽ വിവിധ നിർണായക പദവികൾ വഹിച്ച അനുഭവസമ്പത്തോടെയാണ് അവർ പുതിയ ചുമതലയിലേക്ക് എത്തുന്നത്.

സബ് കളക്ടർ, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, കൃഷി-കർഷക ക്ഷേമ വകുപ്പിന്റെ ഡയറക്ടർ, കെ.എസ്.ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എൻജിനീയറിംഗ് ബിരുദധാരിയായ അഞ്ജു കെ.എസ്, ഭരണരംഗത്തെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ ഉദ്യോഗസ്ഥരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ അവരുടെ നേതൃത്വത്തിന് നിർണായക പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Share