രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമലല്ല ക്ഷേത്രത്തില്‍ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ-ദേശവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഭവം രാമഭക്തരുടെയും മുഴുവന്‍ സമൂഹത്തിന്റെയും വിശ്വാസത്തെയും വികാരങ്ങളെയും വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് ഹൊസബാളെ പ്രസ്താവനയില്‍ പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തലമുറകളുടെ പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് രാമഭക്തരുടെ സമര്‍പ്പണവും ത്യാഗവും ഭക്തിയും ചേര്‍ന്നാണ് ശ്രീരാമജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം ഉയര്‍ന്നതെന്നും, അത് ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വിശ്വാസകേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഹൊസബാളെ പറഞ്ഞു.

സംഭവത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും, ക്ഷേത്രത്തിന്റെ മാനേജ്മെന്റിലും ഭരണ സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള പോരായ്മകള്‍ കണ്ടെത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസം തകര്‍ക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്നും, നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുതാര്യമായ സാമ്പത്തിക മാനേജ്മെന്റും കുറ്റമറ്റ ഭരണ സംവിധാനവും വിശുദ്ധി നിറഞ്ഞ അന്തരീക്ഷവും ഉറപ്പാക്കുന്നതിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭക്തരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ഹൊസബാളെ രേഖപ്പെടുത്തി.

Tags: RSSayodhyadattatreya hosabalestrict punishment
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies