രാജവംശങ്ങൾ മാറി, സാമ്രാജ്യങ്ങൾ വീണു; 700 വർഷങ്ങളുടെ ചരിത്രം തലയുയർത്തി നിൽക്കുന്നു; ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആൽമരം ഇതാ ഇവിടെയുണ്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജവംശങ്ങൾ മാറി, സാമ്രാജ്യങ്ങൾ വീണു; 700 വർഷങ്ങളുടെ ചരിത്രം തലയുയർത്തി നിൽക്കുന്നു; ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആൽമരം ഇതാ ഇവിടെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 05:10 pm IST
Facebook
Twitter
WhatsAppTelegram

പട്ന: നൂറ്റാണ്ടുകളുടെ ചരിത്രത്തിന് നിശബ്ദ സാക്ഷിയായി നിലകൊള്ളുന്ന ബിഹാറിലെ മുൻഗറിലുള്ള ആൽമരം ഇപ്പോൾ ശാസ്ത്രലോകത്തും ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വടവൃക്ഷമാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.  ഏകദേശം 700 വർഷമാണ് ഇതിന്റെ പ്രായം.  അത്യാധുനിക റേഡിയോകാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് കണ്ടെത്തിയത്.

ബിഹാർ വനംവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് പരിശോധന നടത്തിയത്.  ലക്നൗവിലെ ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷകയായ ഡോ. ത്രിന ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആൽമരങ്ങൾക്ക് വാർഷിക വളർച്ചാവലയങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ സാധാരണ ഉപയോഗിക്കുന്ന രീതികളിലൂടെ പ്രായം നിർണയിക്കാൻ സാധിക്കില്ല. ഈ വെല്ലുവിളി മറികടക്കാൻ പുതിയ ശാസ്ത്രീയ രീതിയാണ് ഗവേഷകർ വികസിപ്പിച്ചത്.

മരത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS) ഉപയോഗിച്ച് റേഡിയോകാർബൺ പരിശോധനയ്‌ക്ക് വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ആൽമരത്തിന് ഏകദേശം ഏഴ് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഈ കണ്ടെത്തൽ മറ്റൊരു ചരിത്രധാരണയെയും തിരുത്തുന്നുണ്ട്. മുൻഗറിലെ ചരിത്രപ്രസിദ്ധമായ ‘ബുറാ ബംഗ്ലാവ്’ നിർമ്മിച്ച സമയത്താണ് ആൽമരം നട്ടതാണെന്നായിരുന്നു ഇത്രയും കാലം വിചാരിച്ചിരുന്നത്. എന്നാൽ ബംഗ്ലാവിന് ഏകദേശം 300 മുതൽ 350 വർഷം വരെ മാത്രമാണ് പഴക്കമുള്ളതെന്നും അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ വടവൃക്ഷം ഇവിടെ നിലനിന്നിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

പ്രശസ്തമായ ‘ക്വാട്ടേണറി റിസർച്ച്’ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൈതൃക വൃക്ഷങ്ങളുടെ പ്രായം കൃത്യമായി നിർണയിക്കാൻ ഈ ഗവേഷണം പുതിയ വഴിതുറക്കുമെന്ന് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Tags: carbon datingBanyan tree
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies