മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 05:12 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് യന്ത്രത്തകരാറിലായതിനെ തുടര്‍ന്ന് ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണം തീരത്ത് നിന്ന് ജൂലൈ ഒന്നിന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ജൂലൈ നാലിന് മടങ്ങിയെത്തേണ്ടിയിരുന്ന ബോട്ടുമായി പിന്നീട് ബന്ധം നഷ്ടമായതോടെയാണ് കുടുംബാംഗങ്ങളും അധികൃതരും ആശങ്കയിലായത്.

കാണാതായവരില്‍ അപ്പലരാജു, ബന്ദിയ്യ, ഗരഗയ്യ, സീതുടു, ചിന്ന അമ്മോരു, കാരി ചിന്ന, ചിന്നയ്യ എന്നിവരാണ് ഉള്‍പ്പെടുന്നത്. ഇവരില്‍ ആറുപേര്‍ വിജയനഗരം ജില്ലയിലെ ഭോഗാപുരം മേഖലയിലെ മുക്കം ഗ്രാമവാസികളാണ്. ഒരാള്‍ വിശാഖപട്ടണം ജില്ലയിലെ ഭീമിലി സ്വദേശിയാണ്.

കിഴക്കന്‍ തീര മെക്കനൈസ്ഡ് ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജനകിരാം അറിയിച്ചത് പ്രകാരം, ജൂലൈ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ്, മറൈന്‍ പൊലീസ്, തുറമുഖ അധികൃതര്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടുകയും മോശം കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി ഉടന്‍ മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷമാണ് ബോട്ടുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടമായത്.

സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, മറൈന്‍ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കടലില്‍ തിരച്ചില്‍ കപ്പലുകള്‍ വിന്യസിച്ചതിനൊപ്പം നാവികസേനയുടെ ഹെലികോപ്റ്ററുകളും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം ചേര്‍ന്നു. തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാനും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ സംവിധാനങ്ങളും വിന്യസിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. മറൈന്‍ ഐജി, വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags: missingfishermenway of bengalsearching continues
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies