അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 09:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തേക്ക് അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കുന്നതിനായി ദേശീയതലത്തില്‍ ഏകോപിത നടപടി ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി ജൂലൈ 9-ന് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാരുടെ (ഡിജിപി) യോഗം വിളിച്ചിരിക്കുകയാണ്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കുന്ന സംഘങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അതേസമയം, ഇന്ത്യയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ വിവരശേഖരണത്തിനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ചൈനീസ് പൗരന്മാരുടെ പൂര്‍ണ വിവരങ്ങള്‍ ദേശീയ സുരക്ഷാ സംവിധാനത്തിന് കൈമാറാന്‍ ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, അസം, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ ചൈനീസ് പൗരന്മാരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുക.

ജൂലൈ 9-ന് നടക്കുന്ന യോഗത്തില്‍ മയക്കുമരുന്ന് കടത്ത്, നക്‌സല്‍ ഭീഷണി, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Tags: Amith shacalls for dgp meeting
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies