ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 07:11 pm IST
Facebook
Twitter
WhatsAppTelegram

എഡിന്‍ബറോ: അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഉഭയകക്ഷി ഏകദിന പരമ്പരകള്‍ നടത്തുക എന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം, ബുധനാഴ്ച എഡിന്‍ബറോയില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ 12 പൂര്‍ണ അംഗരാജ്യങ്ങളും ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ക്രിക്കറ്റിന്റെ ഭാവി സംബന്ധിച്ച് ഐസിസി നിയോഗിച്ച അമേരിക്കന്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സി നടത്തുന്ന തന്ത്രപരമായ അവലോകനത്തിന്റെ ഭാഗമായാണ് പുതിയ ആശയങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദിന മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കുക, മുന്‍കാല ചാമ്പ്യന്‍സ് ലീഗ് ടി20 മാതൃകയില്‍ ആഗോള ഫ്രാഞ്ചൈസി ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, ഏഷ്യാ കപ്പിന് സമാനമായ കൂടുതല്‍ ഭൂഖണ്ഡ ടൂര്‍ണമെന്റുകള്‍ കൊണ്ടുവരിക, ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്‌ക്കായി പ്രത്യേക മത്സര വിന്‍ഡോകള്‍ നിശ്ചയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.

ടി20 ക്രിക്കറ്റിന്റെ അതിവേഗ വളര്‍ച്ചയോടെ പരമ്പരാഗത ഏകദിന മത്സരങ്ങള്‍ക്ക് പ്രേക്ഷകശ്രദ്ധ കുറയുന്നതും ഉഭയകക്ഷി ഏകദിന പരമ്പരകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഭാവിയില്‍ ഏകദിന ക്രിക്കറ്റിനെ പ്രധാനമായും ലോകകപ്പ് ഒരുക്കങ്ങളിലേക്ക് ചുരുക്കുന്ന രീതിയിലേക്കാണ് ഐസിസി നീങ്ങുന്നതെന്നാണ് സൂചന.

അതേസമയം, 202729 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആയി വര്‍ധിപ്പിക്കാനും ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അയര്‍ലന്‍ഡ്, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസരം ലഭിച്ചേക്കും. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. നിലവിലെ മത്സരചക്രം അവസാനിക്കുന്ന 2031ന് ശേഷമായിരിക്കും മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: iccodiChanges
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies