തൃശ്ശൂർ: കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13-കാരൻ മരിച്ചു. തൃശ്ശൂർ പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥാണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് മെയിൻ സ്വിച്ചിന് സമീപത്തുള്ള എർത്ത് കമ്പിയിൽ നിന്ന് കുട്ടിക്ക് ഷോക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബദ്രിനാഥിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















