പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 12:00 pm IST
FacebookTwitterWhatsAppTelegram

ജക്കാര്‍ത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് സൂചന. ജൂലൈ 6ന് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനം പ്രതിരോധം, സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍, സമുദ്ര ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

തിരഞ്ഞെടുപ്പ് സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ മാതൃക സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഇന്തോനേഷ്യയ്‌ക്കായി പ്രത്യേക ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ സാങ്കേതിക പിന്തുണ നല്‍കും. തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ സഹകരണത്തിന് ഇത് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. പ്രതിരോധ രംഗത്ത്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആസ്ട്ര എയര്‍-ടു-എയര്‍ മിസൈലുകള്‍ വാങ്ങാന്‍ ഇന്തോനേഷ്യ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ മിസൈല്‍ ശേഷി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്ന് നേരത്തെ വാങ്ങിയ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ശേഖരം വികസിപ്പിക്കാനും ഇന്തോനേഷ്യ തീരുമാനിച്ചിട്ടുണ്ട്. തീരപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ അധിക കോസ്റ്റല്‍ ഡിഫന്‍സ് ബാറ്ററികള്‍ നല്‍കുമെന്നാണ് വിവരം. ഇന്‍ഡോ-പസഫിക് മേഖലയിലെ സമുദ്രസുരക്ഷയില്‍ ഇത് ഇന്തോനേഷ്യയുടെ കരുത്ത് വര്‍ധിപ്പിക്കും.

നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്തോനേഷ്യയില്‍ സ്റ്റീല്‍, നിക്കല്‍, റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്‌നറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ നിക്ഷേപം നടത്തും. ഇരു രാജ്യങ്ങളുടെയും വ്യവസായ-തന്ത്രപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഇതിനെ കാണുന്നത്.

സമുദ്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി മലാക്ക കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ സബാങ് തുറമുഖം സംയുക്തമായി വികസിപ്പിക്കാനും ഇന്ത്യയും ഇന്തോനേഷ്യയും ധാരണയിലെത്തും. ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് ഏകദേശം 100 മൈല്‍ മാത്രം അകലെയുള്ള സബാങ് തുറമുഖ വികസനം ഇന്‍ഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി ഇസ്താന മെര്‍ദേക്ക (പ്രസിഡന്‍ഷ്യല്‍ പാലസ്) കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയ മോദി, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, സമുദ്രസുരക്ഷ, സാമ്പത്തിക സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.

സന്ദര്‍ശനത്തില്‍ കൈവരിക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയം, മഹാസാഗര്‍ ദര്‍ശനം, കൂടാതെ ഇന്‍ഡോ-പസഫിക് മേഖലയിലെ തന്ത്രപരമായ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Narendra ModiINDONESIAvisit
ShareTweetSendShare

More News from this section

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനം; 38 ഭീകരരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

ഭക്തിക്ക് മുന്നിൽ പ്രായം കീഴടങ്ങി; 116-കാരി കയറിയത് 3,550 പടികൾ, തിരുമലയിൽ പ്രത്യേക ദർശനം; ആദരവൊരുക്കി ടിടിഡി

ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പാകിസ്ഥാന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യൻ സൈന്യം; കുപ്വാരയിൽ വൻ ആയുധശേഖരം പിടികൂടി

Latest News

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മനോവിഷമം; ഐടിഐയിലെ വിദ്യാർഥിയെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

സ്വാമി തന്മയ സമാധിയായി; ഡോക്ടറിൽ നിന്ന് സന്യാസിയിലേക്കുള്ള അപൂർവ ജീവിതയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies