സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 02:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനും ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുമായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ ബിസിസിഐ നിയോഗിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായ ലക്ഷ്മണിനൊപ്പം ബാറ്റിംഗ് പരിശീലകന്‍ ഹൃഷികേശ് കാനിറ്റ്കറും ബൗളിംഗ് പരിശീലകന്‍ സുനില്‍ ജോഷിയും ടീമിനൊപ്പമുണ്ടാകും.

ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പര ജൂലൈ 19ന് അവസാനിക്കുന്നതിനാല്‍, ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും വിശ്രമം നല്‍കുന്നതിനായാണ് ഈ ക്രമീകരണം. ജൂലൈ 23, 25, 27 തീയതികളില്‍ ഹരാരെയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കായാണ് ഇന്ത്യ സിംബാബ്വെയിലേക്ക് പോകുന്നത്. ഇംഗ്ലണ്ട് പരമ്പര അവസാനിച്ച് നാല് ദിവസത്തിനുള്ളിലാണ് ഈ പര്യടനം ആരംഭിക്കുന്നത്.

അതേസമയം, ഏഷ്യന്‍ ഗെയിംസ് നടക്കുന്ന സമയത്ത് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ ഏകദിന-ടി20 പരമ്പരയും കളിക്കും. ആ പരമ്പരയില്‍ ഏകദിന ടീമിനൊപ്പം ഗൗതം ഗംഭീര്‍ തുടരും. ഇതോടെയാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ചുമതല ലക്ഷ്മണിനും സംഘത്തിനും കൈമാറിയത്. രണ്ടാംനിര ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ ലക്ഷ്മണിന് മികച്ച അനുഭവമുണ്ട്. 2024ലെ സിംബാബ്വെ പര്യടനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ലക്ഷ്മണിന്റെ കീഴിലാണ് അഭിഷേക് ശര്‍മ്മ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്.

2023ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണിനായിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡ് ഏകദിന ലോകകപ്പിനായി സീനിയര്‍ ടീമിനൊപ്പമായിരുന്നു.

Tags: vvs.laxmancoachASIAN GAMESRestgutham gambhirzimbawe
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies