'We Want Sanju'; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 07:23 pm IST
Facebook
Twitter
WhatsAppTelegram

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ നേരിട്ട നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും എതിരെ ആരാധകരുടെ ശക്തമായ പ്രതിഷേധം. സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ആരാധകര്‍ ‘We Want Sanju Samson’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ട്രെന്റ് ബ്രിഡ്ജിലെ മത്സരശേഷം ടീം ബസിലേക്ക് നടന്നുപോകുകയായിരുന്ന ഗംഭീറിനെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധമുയര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബസിലേക്ക് നടന്ന ഗംഭീര്‍ തലതാഴ്‌ത്തി മൗനമായി നടന്നുപോയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഗംഭീറിന്റെ ശരീരഭാഷ തന്നെ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി.

 

View this post on Instagram

 

A post shared by IND MEDIAS (@ind_medias)

202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഓള്‍ഔട്ടായി. 125 റണ്‍സിന്റെ തോല്‍വിയോടെ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി.

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണെ മൂന്ന് മോശം ഇന്നിങ്സുകളുടെ പേരില്‍ പുറത്തിരുത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം. സഞ്ജുവിന് പകരം അവസരം ലഭിച്ച പുതിയ ടോപ്പ് ഓര്‍ഡര്‍ ട്രെന്റ് ബ്രിഡ്ജിലെ സ്വിംഗ്, സീം സാഹചര്യങ്ങളില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സഞ്ജുവിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയ ഗംഭീര്‍, സഞ്ജുവിന്റെ തിരിച്ചുവരവിന് സാധ്യത തള്ളിക്കളഞ്ഞില്ല. ‘സഞ്ജുവിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഇന്ത്യക്കായി അദ്ദേഹം ചെയ്ത പ്രകടനങ്ങള്‍ അസാധാരണമാണ്. ചിലപ്പോള്‍ നിലവിലെ ഫോം കൂടി പരിഗണിക്കേണ്ടിവരും. ഈ പരമ്പരയില്‍ അദ്ദേഹത്തിന് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ആരും പറഞ്ഞിട്ടില്ല,’ ഗംഭീര്‍ വ്യക്തമാക്കി.

Tags: After India's Losssanju samsonnamefans chanting
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies