'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 04:35 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷി ലോകത്തിന്റെ അംഗീകാരം നേടിയതായി പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ സൈനിക കരുത്തിന്റെയും ഭീകരവിരുദ്ധ നിലപാടിന്റെയും വ്യക്തമായ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ച മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിനിടെ ഭീകരരുടെ താവളങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളുടെ പ്രതിധ്വനി ലോകമെമ്പാടും കേട്ടു. ആ നിര്‍ണായക ആക്രമണം നിങ്ങളില്‍ അഭിമാനം ഉണര്‍ത്തിയില്ലേ?’ എന്ന് ചോദിച്ചപ്പോള്‍ സദസ്സില്‍ നിന്ന് വന്‍ കൈയടിയാണ് ഉയര്‍ന്നത്.

21-ാം നൂറ്റാണ്ടിലെ ഇന്ത്യ വികസിത രാഷ്‌ട്രമാകാനുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ഇന്ന് ആഗോള ബ്രാന്‍ഡായി മാറിയെന്നും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവ ലോകവിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു സ്വപ്‌നം സാക്ഷാത്കരിക്കുമ്പോള്‍ മറ്റൊരു വലിയ സ്വപ്‌നം ജനിക്കുന്നു. ഒരു നേട്ടം കൈവരിക്കുമ്പോള്‍ അതിലും വലിയ ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും, എത്രയും വേഗം ലോകത്തെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സാങ്കേതിക രംഗത്തെ പുരോഗതി എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വിപണിയായി മാറിയെന്നും, തദ്ദേശീയ 6ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

മെല്‍ബണില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഇന്ത്യന്‍ സമൂഹത്തിനും ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്കും നന്ദി അറിയിച്ച മോദി, ‘മെല്‍ബണ്‍ ശരിക്കും ഷോ മോഷ്ടിച്ചു’ എന്ന് വിശേഷിപ്പിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ ‘ഇന്ത്യയുടെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിഡ്നിക്ക് പിന്നാലെ മെല്‍ബണിലും ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതിനെക്കുറിച്ചും പരാമര്‍ശിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും, സത്യനാരായണ പൂജകള്‍, ഗുരുദ്വാരകളിലെ അര്‍ദാസ്, ഭാരതനാട്യം, ഭാങ്ഗ്ര, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍, മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പരിപാടികളിലൂടെ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളിലും ശക്തമായി നിലനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModimelbourneOperation Sindhoor
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies