വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,342 ആയി; 50,000 പേരെക്കുറിച്ച് വിവരമില്ല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,342 ആയി; 50,000 പേരെക്കുറിച്ച് വിവരമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 07:01 pm IST
Facebook
Twitter
WhatsAppTelegram

കാരക്കാസ്: വെനിസ്വേലയിൽ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,342 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഭൂകമ്പത്തിൽ ഏകദേശം 50,000 പേരെക്കുറിച്ച് ഇതുവരെയും വിവരമില്ലെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.

ഭൂകമ്പത്തിൽ 16,700-ലധികം പേർക്ക് പരിക്കേറ്റതായും ഏകദേശം 200 കെട്ടിടങ്ങൾ പൂർണമായും തകർന്നതായും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കാരക്കാസിന് സമീപത്തെ ലാ ഗ്വൈറ മേഖലയിലാണ്. ദുരന്തത്തെ തുടർന്ന് 17,000-ത്തിലധികം പേർക്ക് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

രക്ഷാപ്രവർത്തനത്തിന്റെ പ്രാഥമികഘട്ടം അവസാനിച്ചതോടെ വിദേശ രക്ഷാസംഘങ്ങൾ മടങ്ങിത്തുടങ്ങി. ഇതിനിടെ ലാ ഗ്വൈറയിലെ ലാ എസ്പെറാൻസ സെമിത്തേരിയിൽ തിരിച്ചറിയാൻ കഴിയാതെ അവശേഷിച്ച 150-ലധികം മൃതദേഹങ്ങൾ സംസ്കരിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം നിരവധി കുടുംബങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ സ്വയം തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഭൂകമ്പം രാജ്യത്തിന് ഏകദേശം 6.7 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തൽ. ഇത് വെനിസ്വേലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം ആറ് ശതമാനത്തിന് തുല്യമാണ്. കാരക്കാസിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഇപ്പോഴും വാണിജ്യ സർവീസുകൾക്കായി പൂർണമായി തുറന്നിട്ടില്ല.

ഭൂകമ്പാനന്തര രക്ഷാപ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾക്കിടെ, ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിരുന്നുവെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. രാജ്യത്ത് സാമൂഹിക അശാന്തിക്ക് സാധ്യതയില്ലെന്നും ദുരന്തത്തെ അതിജീവിക്കാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കുകയാണെന്നും അവർ പറഞ്ഞു.

അതേസമയം, ദുരന്തത്തിൽ മരിച്ചവരെയും കാണാതായവരെയും അനുസ്മരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും അനുസ്മരണ ചടങ്ങുകളും നടന്നു.

Tags: EarthquakeFEATURED2Venezuela
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies