വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 04:27 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: വിംബിള്‍ഡണ്‍ 2026 വനിതാ സിംഗിള്‍സ് ഫൈനലില്‍ ചരിത്രം കുറിച്ച് ചെക്കിയ. സെമിഫൈനലില്‍ വിജയിച്ച കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും ഫൈനലിലേക്ക് മുന്നേറിയതോടെ വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് ചെക്ക് താരങ്ങള്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടുന്ന അപൂര്‍വ നേട്ടമാണ് പിറന്നത്.

ലണ്ടനില്‍ നടന്ന ആദ്യ സെമിയില്‍ അമേരിക്കന്‍ താരം കൊക്കോ ഗൗഫിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് കരോലിന മുചോവ വീഴ്‌ത്തിയത്. ആദ്യ സെറ്റ് 6-2ന് അനായാസം സ്വന്തമാക്കിയ മുചോവയ്‌ക്കെതിരെ രണ്ടാം സെറ്റില്‍ 6-1ന് ജയിച്ച് ഗൗഫ് ശക്തമായി തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടപ്പോള്‍ 12-10ന് മേല്‍ക്കൈ നേടിയ മുചോവ മത്സരവും (62, 16, 76) സ്വന്തമാക്കി. ഇതോടെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലിലേക്കാണ് താരം പ്രവേശിച്ചത്.

മറ്റൊരു സെമിഫൈനലില്‍ യുക്രെയ്ന്‍ താരം മാര്‍ട്ട കോസ്റ്റ്യൂക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (64, 64) തോല്‍പ്പിച്ചാണ് ലിന്‍ഡ നോസ്‌കോവ ഫൈനല്‍ ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ നോസ്‌കോവയ്‌ക്ക് ഇത് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പ്രവേശനവുമാണ്.

ഇരുവരുടെയും വിജയത്തോടെ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ പൂര്‍ണമായും ചെക്കിയയുടെ പോരാട്ടമായി മാറി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ചെക്ക് താരങ്ങള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.

അതേസമയം, വനിതാ സിംഗിള്‍സ് ഫൈനലില്‍ ഒരേ രാജ്യത്തെ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുന്നത് 17 വര്‍ഷത്തിന് ശേഷമാണ്. അവസാനമായി 2009ലാണ് ഇത്തരമൊരു നേട്ടം സംഭവിച്ചത്. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യമായി ഇതിന് സമാനമായ ഫൈനല്‍ അരങ്ങേറിയത് 1971ലായിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ഇവോണ്‍ ഗൂലഗോങ്ങും മാര്‍ഗരറ്റ് കോര്‍ട്ടും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കിരീടം ഗൂലഗോങ്ങിനായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും തമ്മിലുള്ള പോരാട്ടം ചെക്ക് ടെന്നീസിന്റെ പുതിയ സുവര്‍ണ അധ്യായം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags: wimbeldonLinda NoskováKarolína MuchováAll-Czech Grand Slam Singles Final
Share
Tweet
SendShare

More News from this section

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies