കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 09:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം നാളെ നടക്കും. തിരുവനന്തപുരത്തെ ദി ലീല റാവിസ് ഹോട്ടലില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രമുഖ ഓക്ഷണറായ ചാരു ശര്‍മ്മ നേതൃത്വം നല്‍കും. ലേല നടപടികള്‍ പൂര്‍ത്തിയായ ശേഷം വൈകിട്ട് ആറുമണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. താരലേലം ആരാധകര്‍ക്ക് ജിയോ ഹോട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്.

ഇത്തവണ ലേലപ്പട്ടികയില്‍ ആകെ 173 താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. കൗമാര പ്രതിഭകള്‍ മുതല്‍ രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ച പരിചയസമ്പന്നരായ താരങ്ങള്‍ വരെ പട്ടികയിലുണ്ട്. ഇതില്‍ വിവിധ ഫ്രാഞ്ചൈസികള്‍ ഇതിനകം 17 താരങ്ങളെ റിട്ടെയ്ന്‍ ചെയ്തിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാന്‍ഡ്രം റോയല്‍സും മൂന്ന് താരങ്ങളെ വീതവും, കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് താരങ്ങളെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് റിട്ടെയ്ന്‍ ചെയ്തത്. ഇതോടെ ശേഷിക്കുന്ന 156 താരങ്ങള്‍ക്കായാണ് ആറ് ഫ്രാഞ്ചൈസികളും ലേലരംഗത്ത് ഏറ്റുമുട്ടുക.

ഓരോ ടീമിനും 50 ലക്ഷം രൂപ വരെയാണ് പരമാവധി ചെലവഴിക്കാനാകുക. ഓരോ സ്‌ക്വാഡിലും കുറഞ്ഞത് 16 താരങ്ങളും പരമാവധി 20 താരങ്ങളും ഉള്‍പ്പെടുത്തണം. റിട്ടെയ്ന്‍ ചെയ്ത താരങ്ങളുടെ തുക കുറച്ച ശേഷമുള്ള ബജറ്റിനുള്ളിലാണ് ഓരോ ഫ്രാഞ്ചൈസിയും പുതിയ താരങ്ങളെ സ്വന്തമാക്കേണ്ടത്.

താരങ്ങളെ അനുഭവസമ്പത്തും പ്രകടനവും അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ മത്സരപരിചയമുള്ള ‘എ’ കാറ്റഗറി താരങ്ങളുടെ അടിസ്ഥാന വില മൂന്ന് ലക്ഷം രൂപയാണ്. അണ്ടര്‍-19, അണ്ടര്‍-23 തലങ്ങളില്‍ ശ്രദ്ധേയരായ ‘ബി’ കാറ്റഗറി താരങ്ങള്‍ക്ക് 1.5 ലക്ഷം രൂപയും, ജില്ലാ-സോണല്‍-കെസിഎ ടൂര്‍ണമെന്റുകളില്‍ മികവ് തെളിയിച്ച ‘സി’ കാറ്റഗറി താരങ്ങള്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില.

മൂന്നാം സീസണിലെത്തുന്ന കേരള ക്രിക്കറ്റ് ലീഗ് രാജ്യത്തെ ശ്രദ്ധേയമായ ആഭ്യന്തര ടി20 ലീഗുകളിലൊന്നായി വളര്‍ന്നുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയിലൂടെ കോടിക്കണക്കിന് പ്രേക്ഷകരാണ് മത്സരങ്ങള്‍ വീക്ഷിച്ചത്. കാഴ്ചക്കാരുടെ എണ്ണത്തില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെയും മഹാരാജ ട്രോഫിയെയും മറികടന്ന കെസിഎല്‍, ഇത്തവണയും കൂടുതല്‍ ആവേശകരമായ പോരാട്ടങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Tags: AuctionKerala Cricket League
ShareTweetSendShare

More News from this section

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies