പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 08:58 pm IST
FacebookTwitterWhatsAppTelegram

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍വീസ് നടത്തിയ റയാന്‍എയര്‍ വിമാനത്തില്‍ അപകടം. പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്ത് ഇരുന്ന യാത്രക്കാരന്‍ പകുതിയോളം വിമാനത്തിന് പുറത്തേക്ക് തെറിച്ചെങ്കിലും സീറ്റ് ബെല്‍റ്റും സഹയാത്രികരുടെ സമയോചിത ഇടപെടലും മൂലം വന്‍ ദുരന്തം ഒഴിവായി.

ഗ്രീസിലെ തെസ്സലോനികിയില്‍ നിന്ന് ജര്‍മനിയിലെ മെമ്മിങ്ങനിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനത്തിലാണ് സംഭവം. നോര്‍ത്ത് മാസിഡോണിയയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോള്‍ എന്‍ജിനില്‍ നിന്ന് വേര്‍പെട്ട ലോഹഭാഗം ജനല്‍ച്ചില്ലില്‍ പതിക്കുകയായിരുന്നു. ഇതോടെ ജനല്‍ തകര്‍ന്നതും വിമാനത്തിനുള്ളില്‍ പെട്ടെന്ന് മര്‍ദവ്യത്യാസം ഉണ്ടായതുമാണ് അപകടത്തിന് കാരണമായത്.

ജനലിനോട് ചേര്‍ന്നിരുന്ന 61-കാരനായ സെര്‍ബിയന്‍ സ്വദേശി ശക്തമായ മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് പകുതിയോളം പുറത്തേക്ക് വലിച്ചിഴക്കപ്പെട്ടു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പൂര്‍ണമായും പുറത്തേക്ക് തെറിച്ചില്ല. സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ പിടിച്ചുവലിച്ച് സുരക്ഷിതമായി അകത്തേക്ക് എത്തിച്ചതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

സംഭവത്തിന് തൊട്ടുമുമ്പ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും പിന്നാലെ ഓക്സിജന്‍ മാസ്‌കുകള്‍ സ്വയം താഴേക്ക് വന്നതായും യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പടര്‍ന്നെങ്കിലും ജീവനക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം തിരിച്ചിറക്കി വീണ്ടും തെസ്സലോനികി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ഘര്‍ഷണത്തെ തുടര്‍ന്ന് ശരീരത്തില്‍ പൊള്ളലേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ജര്‍മനിയിലേക്ക് എത്തിച്ചതായി റയാന്‍എയര്‍ അറിയിച്ചു. സംഭവത്തില്‍ സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Accidentryanair boeingwindow breaks
ShareTweetSendShare

More News from this section

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies