യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുവതലമുറ പുസ്തകങ്ങളുമായും ലൈബ്രറികളുമായും കൂടുതല്‍ ബന്ധപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തിത്വ രൂപീകരണത്തിലും രാജ്യനിര്‍മാണത്തിലും ലൈബ്രറികള്‍ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനായക് ജയപ്രകാശ് നാരായണ്‍ മഹത്തായ സ്വാതന്ത്ര്യസമരസേനാനിയും ചിന്തകനും ദേശീയ നേതാവുമായിരുന്നുവെന്നും രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെയും സമൂഹത്തെയും മനസ്സിലാക്കാന്‍ വായന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആധുനിക വിദ്യാഭ്യാസത്തിനൊപ്പം രാജ്യത്തിന്റെ സംസ്‌കാരവും അറിവും ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ മാധ്യമമാണ് ലൈബ്രറികളെന്നും പറഞ്ഞു. അറിവാണ് രാഷ്‌ട്രനിര്‍മാണത്തിന്റെ അടിത്തറയെന്നും, ആ അറിവിനെ പ്രായോഗികമായി ഉപയോഗിക്കുമ്പോഴാണ് അത് വിവേകമായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ലൈബ്രറികളെ സ്‌കൂളുകളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും 3,000 മുതല്‍ 4,000 വരെ പുസ്തകങ്ങളുള്ള ലൈബ്രറികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, അവയെ 1.25 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള കേന്ദ്ര ലൈബ്രറിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ എല്ലാ ലൈബ്രറികളെയും പരസ്പരം ബന്ധിപ്പിച്ച് സ്‌കൂളുകളുമായി സംയോജിപ്പിക്കുന്ന സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പുസ്തകസ്‌നേഹികളെ ലൈബ്രറികളിലേക്ക് ആകര്‍ഷിക്കുന്നതിന് വ്യക്തമായ പ്രവര്‍ത്തനപദ്ധതി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു.

ന്യൂഡല്‍ഹിക്ക് ചുറ്റുമുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ സ്‌കൂളുകളുമായും ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി അധികൃതര്‍ ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികളെ ലൈബ്രറിയിലേക്ക് എത്തിക്കാന്‍ പ്രത്യേക ശ്രമം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഒരിക്കല്‍ വായനാശീലം രൂപപ്പെട്ടാല്‍ അത് ജീവിതകാലം മുഴുവന്‍ തുടരാന്‍ യുവതലമുറയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

32,000-ത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറിയില്‍ ഗവേഷകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, അത്യാധുനിക മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയം, ആധുനിക വായനാമേഖല, കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗം, ഗവേഷണകേന്ദ്രം, ഒരു കോടിയിലധികം ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ ലഭ്യമാകുന്ന ഇ-ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയിലുടനീളം സൗജന്യ വൈ-ഫൈയും ആര്‍.എഫ്.ഐ.ഡി. അധിഷ്ഠിത പുസ്തക മാനേജ്‌മെന്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡല്‍ഹി പൊതുമരാമത്ത് മന്ത്രി പര്‍വേഷ് വര്‍മ, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കേശവ് ചന്ദ്ര എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Tags: Amith shalibrary inagruation
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies