ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: ഗുരുവായൂർ നെന്മിനിയിൽ മധ്യവയസ്കയെ കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (65)യുടെ മൃതദേഹമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്ന മൃതദേഹം പിന്നീട് പുറത്തെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സന്താനവല്ലിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Share