പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക പുനഃസംഘടനകളിലൊന്നായ തിയറ്റർ കമാൻഡ് സംവിധാനത്തിനുളള നടപടികൾ  നിർണായക ഘട്ടത്തിലേക്ക്. കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിക്കുന്ന തിയറ്റർ കമാൻഡിനുള്ള  അന്തിമ നിർദേശം ഈ മാസം അവസാനത്തോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സമർപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ കരസേന, നാവികസേന, വ്യോമസേന എന്നിവ ഓരോന്നും പ്രത്യേകം കമാൻഡ് ഘടനയിലാണ് പ്രവർത്തിക്കുന്നത്. പുതിയ സംവിധാനത്തിൽ ഈ മൂന്ന് സേനകളുടെയും വിഭവങ്ങളും സൈനിക ശേഷിയും ഒരു ഏകീകൃത കമാൻഡിന് കീഴിലാകും പ്രവർത്തിക്കുക. ഇതിലൂടെ യുദ്ധസാഹചര്യങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സംയുക്ത സൈനിക നടപടി സ്വീകരിക്കാനാകും.

മൂന്ന് തിയറ്റർ കമാൻഡുകൾ

നിലവിലെ കരട് പ്രകാരം മൂന്ന് പ്രധാന തിയറ്റർ കമാൻഡുകളാണ് രൂപീകരിക്കുക.

  • വടക്കൻ തിയറ്റർ കമാൻഡ് – ചൈന അതിർത്തി കേന്ദ്രീകരിച്ച്.
  • പശ്ചിമ തിയറ്റർ കമാൻഡ് – പാകിസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ച്.
  • മാരിടൈം തിയറ്റർ കമാൻഡ് – ഇന്ത്യൻ തീരപ്രദേശങ്ങളും സമുദ്ര സുരക്ഷയും ലക്ഷ്യമാക്കി.
    ഓരോ കമാൻഡിനും സേനാ മേധാവികൾക്ക്  സമാനമായ പദവിയുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകും.

യുദ്ധസാഹചര്യങ്ങളിലെ ഏകോപനം ലക്ഷ്യം

ആധുനിക യുദ്ധങ്ങൾ കരയിലോ കടലിലോ ആകാശത്തിലോ മാത്രം ഒതുങ്ങുന്നതല്ല. സൈബർ, ബഹിരാകാശ മേഖലകളിലേക്കും  വ്യാപിച്ച സാഹചര്യത്തിൽ മൂന്ന് സേനകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി തിയറ്റർ കമാൻഡ് പദ്ധതിക്ക് അന്തിമരൂപം നൽകുകയാണ്. മുൻ സി.ഡി.എസ്. ജനറൽ അനിൽ ചൗഹാൻ തയ്യാറാക്കിയ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് തുടർനടപടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “Jointness, Atmanirbharta, Innovation” എന്ന പ്രതിരോധ കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ പ്രധാന ഭാഗമായാണ് തിയറ്റർ കമാൻഡ് സംവിധാനത്തെ സി.ഡി.എസ്. വിശേഷിപ്പിച്ചിരിക്കുന്നത്.

സി.ഡി.എസ്. നിർദേശം സമർപ്പിച്ച ശേഷം പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും തുടർന്ന് കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റിയുടെ (CCS) അംഗീകാരവും ലഭിച്ചാലേ പദ്ധതി നടപ്പാകൂ. അംഗീകാരം ലഭിച്ചാൽ അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെപ്പോലെ ഏകീകൃത തിയറ്റർ കമാൻഡ് സംവിധാനമുള്ള സൈനിക ശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തും.

Tags: ARMYrajnath singh
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies