തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 ന് വൈകിട്ട് 5 മണി വരെ നീട്ടി.
താത്പര്യമുള്ളവർ അപേക്ഷ കവറിന് മുകളിൽ ഓണം ടൂറിസം വാരാഘോഷം-2026 എന്ന് രേഖപ്പെടുത്തി കൺവീനർ, ഓണം ടൂറിസം വാരാഘോഷം 2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണെന്ന് വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560426 എന്ന ഫോൺ നമ്പറിലോ www.keralatourism.org എന്ന ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടാം.















