ഒരിഞ്ച് പിന്നോട്ടില്ല; രാഷ്ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 01:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് മേയർ വി.വി. രാജേഷ്. ഹൈക്കോടതി ഉത്തരവ് പൂർണമായി നടപ്പാക്കിയെന്നും, തുടർന്നുള്ള കോടതി ഉത്തരവുകൾക്കനുസരിച്ച് നടപടികൾ സ്വീകരിക്കും. വിയ്യൂർ അതിസുരക്ഷാ ജയിലിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുഗതൻ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും, ആ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും മേയർ അറിയിച്ചു. കൗൺസിലറുടെ അസാന്നിധ്യത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് നിയമത്തിലും ചട്ടങ്ങളിലും വ്യക്തമായ വ്യവസ്ഥകളുണ്ടെന്നും അതനുസരിച്ചാണ് കോർപറേഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സുഗതന്റെ വാർഡിന്റെ ചുമതല മേയർ എന്ന നിലയിൽ താൻ നേരിട്ട് ഏറ്റെടുത്തിട്ടുണ്ടെന്നും, ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും യാതൊരു തടസവും ഉണ്ടാകില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. കേരളത്തിൽ മാത്രമാണ് കാപ്പ നിയമം നിലവിലുള്ളതെന്നും, നിലവിലെ സാഹചര്യത്തിൽ രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുണ്ട്.

പാളയം മാർക്കറ്റിൽ സിപിഎമ്മിന്റെ മാസപ്പടി അവസാനിപ്പിച്ചതും അനധികൃത കടകൾക്കെതിരെ നടപടി സ്വീകരിച്ചതും കോർപറേഷന്റെ സ്വത്തുക്കൾ സ്വകാര്യ സ്വത്തുപോലെ ഉപയോഗിക്കുന്ന പ്രവണത തടഞ്ഞതും ചിലരെ അസ്വസ്ഥരാക്കിയെന്നും മേയർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുടെ പേരിൽ ഇതിലും വലിയ വെല്ലുവിളികൾ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ അഴിമതിക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരായ നടപടികളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾക്ക് പിന്നിൽ ഇടത് പശ്ചാത്തലമുള്ളവരാണെന്നും മേയർ പറഞ്ഞു. മാലിന്യം തള്ളിയ കേസിൽ പിടിയിലായ ഷമീർ സിപിഎം പ്രവർത്തകനും പാർട്ടി നേതാക്കളുടെ സഹചാരിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് അനുകൂല ട്രേഡ് യൂണിയനിൽപ്പെട്ട ജീവനക്കാരെപ്പോലും ആക്രമിക്കുന്ന സാഹചര്യമാണുള്ളതെന്നും, ഇത്തരം പ്രവണതകളിൽ നിന്ന് ഇടത് നേതൃത്വം പിന്മാറണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.

കോർപറേഷനിലെ അഴിമതിയുടെ അടിവേരറുക്കാനുള്ള നടപടികൾ തുടരുമെന്നും, നിയമത്തിന്റെയും ജനങ്ങളുടെ താൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഭരണനടപടികൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും മേയർ വ്യക്തമാക്കി.

Tags: V V RajeshAdv V V RajeshMayor Adv V V rajeshR Sughathan
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies