തൃശൂർ: കാപ്പ കേസിൽ കുടുക്കപ്പെട്ടു ജയിലിൽ അടക്കപ്പെട്ട തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും. ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞയ്‌ക്ക് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ചടങ്ങിനായി തിരുവനന്തപുരം മേയറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇന്ന് വിയ്യൂർ ജയിലിലെത്തും. കോടതിയുടെ നിർദേശപ്രകാരം ആവശ്യമായ ഉദ്യോഗസ്ഥർക്ക് മാത്രമേ ചടങ്ങിൽ പ്രവേശനം അനുവദിക്കൂ.
അംഗീകൃത മാധ്യമപ്രവർത്തകർക്ക് ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിനായി പ്രവേശനം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക.















