നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന്; 'തൂക്കിക്കൊന്നോളൂ' വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 07:58 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും വിലയിരുത്തിയ കോടതി ഇന്ന് ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കുകയാണ്.

വിചാരണയ്‌ക്കിടെ കോടതിയിൽ ചെന്താമര നടത്തിയ പരാമർശങ്ങളും വലിയ ചർച്ചയായിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, “തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് “വേണ്ടിവന്നാൽ കൊല്ലും” എന്നും ചെന്താമര പറഞ്ഞു.

“ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ താൻ ഗാന്ധിജിയല്ല”, “എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതി” തുടങ്ങിയ പരാമർശങ്ങളും പ്രതി കോടതിയിൽ നടത്തി. ഈ സമയം കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കളും കോടതി മുറിയിൽ സന്നിഹിതരായിരുന്നു.

കേസിലെ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും 30-ലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ഹാജരാക്കിയിരുന്നു. സാക്ഷികളിൽ നാല് പേർ വിചാരണയ്‌ക്കിടെ കൂറുമാറിയെങ്കിലും അത് കേസിനെ ബാധിച്ചില്ല.  ക്രൂരതയും പ്രതിയുടെ പെരുമാറ്റവും പരിഗണിച്ച് കോടതി എന്ത് ശിക്ഷയാണ് വിധിക്കുകയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

Tags: ChenthamaraNenmara Double Murder
ShareTweetSendShare

More News from this section

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

Latest News

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies