ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 03:27 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പകരം അവസരം ലഭിച്ചാല്‍ ദേശീയ ടീമിനെ നയിക്കാന്‍ പൂര്‍ണമായും തയ്യാറാണെന്ന് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. വൈസ് ക്യാപ്റ്റനായുള്ള അനുഭവം തന്നെ നേതൃത്വ ചുമതല ഏറ്റെടുക്കാന്‍ സജ്ജയാക്കിയിട്ടുണ്ടെന്നും മന്ദാന വ്യക്തമാക്കി.

‘അതെ, തീര്‍ച്ചയായും. ഞാന്‍ തയ്യാറാണ്,’ ഹര്‍മന്‍പ്രീത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുമോ എന്ന ചോദ്യത്തിന് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ദാനയുടെ മറുപടി.

29കാരിയായ മന്ദാന ഇതിനകം ഇന്ത്യയെ 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും നയിച്ചിട്ടുണ്ട്. ഈ 22 മത്സരങ്ങളില്‍ 15 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ദാനയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍മന്‍പ്രീത്തിനൊപ്പം പ്രവര്‍ത്തിച്ച മന്ദാന, ടീമിന്റെ തീരുമാനങ്ങളിലെയും മാനേജ്‌മെന്റിലെയും അനുഭവം നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയെന്നും വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ചരിത്രപരമായ ലോഡ്സ് ടെസ്റ്റ് വിജയവും മന്ദാന ഓര്‍മിച്ചു. വനിതാ ക്രിക്കറ്റിലെ ആദ്യ ലോഡ്സ് ടെസ്റ്റില്‍ 270 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

‘ലോഡ്സില്‍ നടന്ന ആദ്യ വനിതാ ടെസ്റ്റിന്റെ ഭാഗമാകാനും അതില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കുട്ടിക്കാലം മുതല്‍ എല്ലാവരും ലോഡ്സില്‍ ടെസ്റ്റ് കളിക്കണമെന്നാണ് സ്വപ്‌നം കാണുന്നത്. അതുകൊണ്ടുതന്നെ ഈ വിജയം കൂടുതല്‍ പ്രത്യേകതയുള്ളതാണ്,’ മന്ദാന പറഞ്ഞു.

ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 83 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും നേടിയ മന്ദാന ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തോല്‍വിക്കും വനിതാ ടി20 ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായ നിരാശയ്‌ക്കുമിടയില്‍ ലോഡ്സിലെ ചരിത്രജയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു.

Tags: Smriti Mandhanalike to take captiancyharmanpreet kaur abscence
ShareTweetSendShare

More News from this section

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies