ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 05:03 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ രാഷ്‌ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി. മനുഷ്യാവകാശ സംഘടനയായ ഫെയര്‍സ്‌ക്വയര്‍ സമര്‍പ്പിച്ച പരാതിയില്‍, 2026 ഫിഫ ലോകകപ്പിനിടെ അമേരിക്കന്‍ താരം ഫൊളറിന്‍ ബാലോഗന്റെ ഒരു മത്സര വിലക്ക് പിന്‍വലിച്ചതില്‍ ഇന്‍ഫാന്റിനോ രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം.

റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബോസ്‌നിയയ്‌ക്കെതിരെ നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ച ബാലോഗന് ഫിഫ ചട്ടപ്രകാരം അടുത്ത മത്സരം നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ഫിഫ അപ്രതീക്ഷിതമായി ഒരു വര്‍ഷത്തെ പ്രൊബേഷന്‍ വ്യവസ്ഥയോടെ ആ വിലക്ക് മരവിപ്പിച്ചതോടെ താരം കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബാലോഗന് അനുകൂലമായി ഫിഫയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പിന്നീട് വെളിപ്പെട്ടു. ട്രംപ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും, ‘അത് റെഡ് കാര്‍ഡിന് അര്‍ഹമായ ഫൗള്‍ ആയിരുന്നില്ല’ എന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞിരുന്നു.

ട്രംപില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ച കാര്യം ഇന്‍ഫാന്റിനോ സമ്മതിച്ചെങ്കിലും, തീരുമാനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫിഫയുടെ ജുഡീഷ്യല്‍ സമിതികള്‍ പൂര്‍ണ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയുടെ തീരുമാനങ്ങളില്‍ തനിക്ക് സ്വാധീനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഐഒസി അംഗം കൂടിയായ ഇന്‍ഫാന്റിനോ ഒളിമ്പിക് ചാര്‍ട്ടറിലും ഐഒസി ധാര്‍മിക ചട്ടങ്ങളിലും നിര്‍ദേശിക്കുന്ന രാഷ്‌ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്നാണ് ഫെയര്‍സ്‌ക്വയറിന്റെ വാദം. ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് പിന്തുണച്ചത്, ട്രംപിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍ പങ്കെടുത്തത്, ഫിഫയുടെ ആദ്യ ‘പീസ് പ്രൈസ്’ ട്രംപിന് സമ്മാനിച്ചത്, ലോകകപ്പ് ആരാധക പ്ലാറ്റ്‌ഫോം വഴി ട്രംപുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണ ക്യാമ്പെയ്ന്‍ പ്രോത്സാഹിപ്പിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ വിഷയത്തില്‍ കഴിഞ്ഞ ഡിസംബറിലും ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്ന ഫെയര്‍സ്‌ക്വയറിന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പിന്നീട് യൂറോപ്യന്‍ പാര്‍ലമെന്റിലെ 50 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പുതിയ പരാതിയില്‍ ഇതുവരെ ഐഒസിയോ ഫിഫയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Tags: GIANNI INFANTINOFolarin Balogunred card controversyIOC Asked To Investigate
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies