കൊല്ലപ്പെട്ടെന്ന് കരുതിയ 'ഡോ. ജിഹാദ്' ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 02:27 pm IST
Facebook
Twitter
WhatsAppTelegram

ബാഗ്ദാദ്: കൊല്ലപ്പെട്ടെന്ന്  ലോകം കരുതിയിരുന്ന  ‘ഡോ. ജിഹാദ്’  എന്നറിയപ്പെടുന്ന താരിഖ് കംലെഹ് ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ  ഐഎസിസിന്റെ പ്രധാനിയായ ഇയാൾ ഇപ്പോൾ ഇറാഖിലെ ബാഗ്ദാദിലുള്ള അതീവ സുരക്ഷാ ജയിലിലാണ്.

2017-ൽ സിറിയയിലെ റഖ യുദ്ധത്തിൽ കംലെഹ് കൊല്ലപ്പെട്ടതായി ഐഎസിസ് അനുയായികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖ് ഭീകരവിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്. ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഐഎസിസ് ബന്ധമുള്ള 13 പേരിൽ ഒരാളാണ് കംലെഹെന്ന് ദി ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു.

2015-ലാണ് താരിഖ് കംലെഹ് ലോകശ്രദ്ധ നേടുന്നത്. ശസ്ത്രക്രിയാ വസ്ത്രം ധരിച്ച് കുഞ്ഞുങ്ങളെ കൈയിലെടുത്ത് ഐഎസിസ് പ്രചാരണ വീഡിയോകളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടു. മറ്റ് ഡോക്ടർമാരും ഐഎസിസിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ‘ഡോ. ജിഹാദ്’ എന്ന പേര് ലഭിച്ചത്. ഓസ്ട്രേലിയയിൽ ശിശുരോഗ വിദഗ്ധനായിരുന്നു കംലെഹ്. ജോലിക്ക് വേണ്ടി പോകുകയാണെന്ന് പറഞ്ഞാണ് രാജ്യം വിട്ടത്. മലേഷ്യയും തുർക്കിയും വഴി സിറിയയിലെത്തി പിന്നീട് ഐഎസിസിൽ ചേർന്നു.

2017-ന് ശേഷവും രണ്ട് വർഷത്തോളം ഐഎസിസിനൊപ്പം ഫീൽഡ് ഡോക്ടറായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ട്. 2019-ലാണ് ഇയാൾ പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് മുമ്പ് കംലെഹ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കംലെഹിനെ തിരിച്ചുവരേണ്ടതില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി. ഭീകരസംഘടനയിൽ സ്വമേധയാ ചേർന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടില്ലെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി മറി വാട്ട് പറഞ്ഞു. ഭവനകാര്യ മന്ത്രി ക്ലെയർ ഒ’നീൽ കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. “അയാൾ ഒരിക്കലും ഓസ്ട്രേലിയയിലേക്ക് മടങ്ങരുത്. ഭീകരസംഘടനയിൽ ചേർന്ന തീരുമാനത്തിന് അയാൾ തന്നെ ഉത്തരവാദിയാണ്,” മന്ത്രി പ്രതികരിച്ചു.

 

Tags: TerroristISIS
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വെറു സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies