ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന ഓയിൽ ലഭിച്ച ഉപഭോക്താവിന് 1.8 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ  മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ഫ്ലിപ്കാർട്ടും വിൽപ്പനക്കാരനും ചേർന്ന്  തുക നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

ആപ്പിൾ ഐഫോൺ വാങ്ങുന്നതിനായി ഉപഭോക്താവ് 1.11 ലക്ഷം രൂപയിലധികം അടച്ചിരുന്നു. എന്നാൽ പാഴ്സൽ തുറന്നപ്പോൾ ഐഫോണിന് പകരം താടി വളർത്തുന്ന ഓയിലാണ് ലഭിച്ചത്.

ഉടൻ തന്നെ ഫ്ലിപ്കാർട്ടിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇത് അന്യായ വ്യാപാര രീതിയുടെ ഭാഗമാണെന്നും കമ്മിഷൻ വിലയിരുത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇടപാട് നടന്ന സാഹചര്യത്തിൽ ഉപഭോക്താവിന് ഓർഡർ ചെയ്ത ഉൽപ്പന്നം തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഫ്ലിപ്കാർട്ടിനുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി. തെറ്റായ ഉൽപ്പന്നം ലഭിച്ചെന്ന പരാതി ലഭിച്ചിട്ടും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

ഉപഭോക്താവ് അടച്ച 1.11 ലക്ഷത്തിലധികം തുക തിരികെ നൽകാനും, 70,000 നഷ്ടപരിഹാരവും കോടതി ചെലവും നൽകാനുമാണ് മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഫ്ലിപ്കാർട്ടിനും ബന്ധപ്പെട്ട വിൽപ്പനക്കാരനും നിർദേശം നൽകിയത്.

Tags: FLIPKART
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies