കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാതായതായി പരാതി. കുഴുപ്പിള്ളി സ്വദേശിയായ അൻജിത്ത് (41) എന്ന പോലീസുകാരനെയാണ് ശനിയാഴ്ച മുതൽ കാണാതായതെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം കുടുംബവഴക്കിനെ തുടർന്നാണ് അൻജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് പൊലീസ് നിഗമനം.
പരാതി ലഭിച്ച പിന്നാലെ അൻജിത്തിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.