'ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്'; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്’; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 02:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ മധ്യനിര ബാറ്ററും മുന്‍ നായകനുമായ അജിങ്ക്യ രഹാനെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 36-കാരന്‍ തന്റെ തീരുമാനം അറിയിച്ചത്. ‘Cap 278 signing off’ എന്ന കുറിപ്പോടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

‘ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു തുടക്കവും അവസാനവും ഉണ്ട്. ആ സമയം എത്തുമ്പോള്‍ അത് അംഗീകരിച്ച് മുന്നോട്ട് പോകണം. ബാറ്റിങ്ങില്‍ ഞാന്‍ എല്ലായ്‌പ്പോഴും ടൈമിങ്ങിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് എല്ലാ ഫോര്‍മാറ്റുകളിലുമായി വിരമിക്കുന്നത്,’ രഹാനെ പറഞ്ഞു.

ചെറുപ്പത്തില്‍ പരിശീലനത്തിനായി ദൂരയാത്രകള്‍ നടത്തിയ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത രഹാനെ, ഇന്ത്യയുടെ ക്യാപ് ധരിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും വ്യക്തമാക്കി. രാജ്യത്തിനും ടീമിനുമായിരുന്നു എപ്പോഴും മുന്‍ഗണന നല്‍കിയതെന്നും ആത്മാര്‍ത്ഥതയോടെയാണ് ഓരോ മത്സരവും കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെ കടന്നുപോയെന്നും, കഴിഞ്ഞ ഇരുപത് വര്‍ഷം അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രഹാനെ പറഞ്ഞു. ഇന്ത്യന്‍ താരമെന്ന നിലയിലെ അധ്യായം അവസാനിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരുമെന്നും, അടുത്ത തലമുറയെ വളര്‍ത്താനും താന്‍ പഠിച്ച മൂല്യങ്ങള്‍ പങ്കുവെക്കാനുമാണ് ഇനി ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിയറിലുടനീളം പിന്തുണ നല്‍കിയ ബിസിസിഐ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍, സഹതാരങ്ങള്‍, പരിശീലകര്‍, ഐപിഎല്‍ ഫ്രാഞ്ചൈസികള്‍, കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നിവര്‍ക്കും രഹാനെ നന്ദി രേഖപ്പെടുത്തി. 85 ടെസ്റ്റ്, 90 ഏകദിനം, 20 ട്വന്റി20 മത്സരങ്ങളിലാണ് രഹാനെ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടെസ്റ്റില്‍ 5,077 റണ്‍സ് നേടിയ അദ്ദേഹം 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. ഏകദിനത്തില്‍ 2,962 റണ്‍സും മൂന്ന് സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും നേടി. ട്വന്റി20യില്‍ 375 റണ്‍സാണ് സമ്പാദ്യം.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്ന രഹാനെ, വിദേശ മണ്ണിലെ നിരവധി ചരിത്രവിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമായാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഓര്‍ക്കുക.

Tags: Ajinkya Rahaneinternational cricketannounedretirment
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies