സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 09:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നത്തെ അതിതീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളിലും ജലാശയങ്ങള്‍ക്ക് സമീപവും മലഞ്ചെരിവുകളിലും കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് ഈ ജില്ലകളില്‍ സാധ്യത. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളതീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി വ്യാപിച്ചിരിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും മധ്യ രാജസ്ഥാനിന് മുകളിലെ ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Tags: flash floodkeralawarning
ShareTweetSendShare

More News from this section

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരളത്തില്‍ മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

Latest News

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ഇന്ത്യയ്‌ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies