2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 03:32 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ ഔദ്യോഗിക കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഇന്ത്യയ്‌ക്ക് കൈമാറി. ഇതോടെ 2030ല്‍ അഹമ്മദാബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള നാലുവര്‍ഷത്തെ ഔദ്യോഗിക കൗണ്ട്ഡൗണിനും തുടക്കമായി. ഗ്ലാസ്ഗോയിലെ ഒവിഒ ഹൈഡ്രോ അരീനയില്‍ നടന്ന ചടങ്ങില്‍ ജാവലിന്‍ താരം നീരജ് ചോപ്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി എന്നിവര്‍ ചേര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങിയത്.

സമാപനച്ചടങ്ങില്‍ പ്രിന്‍സ് എഡ്വേഡ് 2026 ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല വീഴ്‌ത്തി. ‘നാലു വര്‍ഷത്തിന് ശേഷം 24-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് എല്ലാ രാജ്യങ്ങളിലെയും താരങ്ങളെ ഞാന്‍ ക്ഷണിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെയായിരുന്നു ചടങ്ങിന്റെ സമാപനം. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സമാപനച്ചടങ്ങ് അവസാനിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടന ചുമതല അടുത്ത ആതിഥേയ നഗരത്തിന് കൈമാറുന്നതിന്റെ പ്രതീകമായാണ് ഔദ്യോഗിക പതാക കൈമാറ്റം നടത്തുന്നത്. 1930ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസുമുതല്‍ ഈ പാരമ്പര്യം തുടരുകയാണ്. 2030ലെ ഗെയിംസോടെ രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010ല്‍ ന്യൂഡല്‍ഹിയിലായിരുന്നു ആദ്യ വേദി. 1998ല്‍ മലേഷ്യയ്‌ക്ക് ശേഷം രണ്ടുതവണ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ രാജ്യവുമാകും ഇന്ത്യ.

അതേസമയം, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രപരമായ പതിപ്പിനാണ് 2030ല്‍ അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയില്‍ നിന്ന് ഗുജറാത്തിലേക്ക് യാത്രതിരിച്ച കോമണ്‍വെല്‍ത്ത് പതാകയോടൊപ്പം ഇന്ത്യയുടെ ഒരുക്കങ്ങളും ഇനി ഔദ്യോഗികമായി ആരംഭിക്കും.

Tags: commonwealth games 2030NEERAJ CHOPRApt ushaahammedabadIndia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies