മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 04:32 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ധനമന്ത്രി എൻ. മേരി വിൽസൺ അവതരിപ്പിച്ച ബജറ്റിലാണ് നിലവിലെ കരാറുകളും കോടതിവിധികളും അടിസ്ഥാനമാക്കി അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ വർഷങ്ങളായി ഉന്നയിച്ചുവരുന്നതാണ്. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. കൂടുതൽ ജലം സംഭരിക്കാനുള്ള അവകാശം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലും ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

അതേസമയം, അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം തുടക്കം മുതൽ എതിർക്കുകയാണ്. പഴക്കമേറിയ അണക്കെട്ടിന് പകരം പുതിയ ഡാം നിർമ്മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അണക്കെട്ട് ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കിയതിനാൽ സുരക്ഷിതമാണെന്നും, സുപ്രീംകോടതി നേരത്തെ 142 അടി വരെ ജലനിരപ്പ് ഉയർത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേരളം സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്ന് നിലവിൽ ജലനിരപ്പ് 136 അടിയിൽ തുടരുകയാണ്.

ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തമിഴ്നാട് സർക്കാർ വേഗം കൂട്ടുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേരള സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ബജറ്റിൽ കാവേരി നദീജല തർക്കവും പരാമർശിച്ചു. തമിഴ്നാടിന് അർഹമായ ജലം ഉറപ്പാക്കുമെന്നും, മേഖേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും, ജലദൗർലഭ്യം പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Kerala Tamil Nadu Water Dispute
Mullaperiyar News

Tags: MULLAPERIYAR DAMmullaperiyar water levelTamil Nadu Budget
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

Latest News

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies