കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മഞ്ചേരി മുള്ളമ്പാറയിൽ കാട്ടുപന്നി വീടിനുള്ളിൽ കയറിയതിനെ തുടർന്ന് നിമിഷങ്ങൾക്കകം വൻ ദുരന്തമാകുമായിരുന്ന സാഹചര്യം അമ്മാവന്റെ ധീരമായ ഇടപെടലിൽ ഒഴിവായി. കിടപ്പുമുറിയിൽ ഒറ്റയ്‌ക്കിരുന്ന പിഞ്ചുകുഞ്ഞിന് സമീപമാണ് കാട്ടുപന്നി എത്തിയത്.

ചടത്തിപ്പറമ്പ് അലവിയുടെ വീട്ടിലാണ് സംഭവം. വീട്ടുകാർ അടുക്കള ഭാഗത്തായിരുന്ന സമയത്ത് പിൻവാതിൽ തുറന്നുകിടന്നതിലൂടെ കാട്ടുപന്നി വീടിനുള്ളിലേക്ക് കയറുകയായിരുന്നു. കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് മാത്രമാണ് മുറിയിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കയറിയ കാട്ടുപന്നിക്ക് പുറത്തേക്ക് പോകാനാകാതെ പരിഭ്രാന്തിയോടെ ചുറ്റിനടന്നതോടെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായി.

ഇതിനിടെയാണ് കുഞ്ഞിന്റെ അമ്മാവൻ ധൈര്യപൂർവം മുറിക്കുള്ളിലേക്ക് കയറി കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുത്ത് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടി കാട്ടുപന്നിയെ അകത്ത് തന്നെ കുടുക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വന്യജീവി നിയന്ത്രണത്തിൽ വിദഗ്ധരായ സംഘം സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ച് കൊന്നതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്ക് വിരാമമായത്.

സംഭവത്തിൽ കുഞ്ഞിന് പരിക്കേറ്റിട്ടില്ല. അമ്മാവന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Tags: Wild Boar Enters HouseManjeri NewsKerala Wild Boar AttackMalappuram Latest NewsChild Rescued from Wild Boar
Share
Tweet
SendShare

More News from this section

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അങ്ങനെ ചെയ്താൽ നേരിട്ട് വന്ന് താങ്കളെ പൊന്നാടയണിയിക്കും, ഒരുമ്മയും തരും. അല്ലാതെ വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

Latest News

ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ ‘ഹർ ഘർ തിരംഗ’ കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം

വോളിബോൾ കളിക്കിടെ കുഴഞ്ഞുവീണ് 15കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies