'എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം'; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. സ്വന്തം സംസ്ഥാനത്ത് ഭൂമി വാങ്ങി വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇതിനായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെയാണ് പന്ത് സമീപിച്ചത്. വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിയമാനുസൃതമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് പന്ത് തന്റെ ആവശ്യം പങ്കുവെച്ചത്.

ഉത്തരാഖണ്ഡിനോടുള്ള തന്റെ സ്നേഹം വ്യക്തമാക്കിയ താരം, കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും കുറിച്ചു. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും കഴിയുന്ന രീതിയില്‍ സംഭാവന ചെയ്യാനുമാണ് ആഗ്രഹമെന്നും പന്ത് വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തില്‍ ഉത്തരാഖണ്ഡിനെ പ്രതിനിധീകരിക്കുന്ന താരമെന്ന നിലയില്‍ ഭൂമി സമ്മാനമായി നല്‍കാനാകുമോയെന്നും പന്ത് ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന പക്ഷം സര്‍ക്കാര്‍ നിരക്കില്‍ ഭൂമി വാങ്ങാനാണ് തനിക്ക് താല്‍പര്യമെന്നും താരം വ്യക്തമാക്കിയിരുന്നു.

സ്വന്തം സംസ്ഥാനത്ത് തന്റെ ആദ്യത്തെ വീട് നിര്‍മിക്കണമെന്ന ആഗ്രഹവും പന്ത് പങ്കുവെച്ചു. വിഷയത്തില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ സഹായം വേണമെന്നുമായിരുന്നു പന്തിന്റെ അഭ്യര്‍ഥന. പന്തിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കും വഴിവെച്ചു. കുറിപ്പില്‍ നിരവധി അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നതും അര്‍ധരാത്രിയിലാണ് പോസ്റ്റ് പങ്കുവെച്ചതെന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടി. പന്തിന്റെ അഭ്യര്‍ഥനയ്‌ക്ക് ഉടന്‍ മറുപടിയുമായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും രംഗത്തെത്തി.

ഉത്തരാഖണ്ഡിന്റെ അഭിമാനമാണ് ഋഷഭ് പന്തെന്ന് വ്യക്തമാക്കിയ ധാമി, ജന്മനാടിനോടുള്ള താരത്തിന്റെ സ്നേഹവും സംസ്ഥാനത്തേക്ക് തിരിച്ചെത്തി സംഭാവന ചെയ്യാനുള്ള സന്നദ്ധതയും പ്രശംസനീയമാണെന്ന് പറഞ്ഞു. പന്ത് ഉന്നയിച്ച വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ ഉടന്‍ താരവുമായി ബന്ധപ്പെടുമെന്നും ധാമി അറിയിച്ചു. നിയമാനുസൃതമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് ഋഷഭ് പന്തിന്റെ ജനനം. ക്രിക്കറ്റില്‍ ഉയര്‍ന്ന നിലയിലെത്തിയ ശേഷവും ജന്മനാടുമായുള്ള ബന്ധം താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം കൂടി തുറന്നുപറഞ്ഞതോടെ പന്തിന്റെ അഭ്യര്‍ഥനയാണ് ക്രിക്കറ്റ് ലോകത്തും ഉത്തരാഖണ്ഡിലും ചര്‍ച്ചയാകുന്നത്.

Tags: rishab panthlandutharakhand
Share
Tweet
SendShare

More News from this section

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

Latest News

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies