കാസർകോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ, ദീർഘകാലം ക്രൂരമായ ജയിൽവാസം അനുഭവിച്ച വിപ്ലവകാരിയാണ് വി.ഡി. സവർക്കർ എന്നത് ചരിത്രപരമായ വസ്തുതയാണെന്ന് ബിജെപി. സ്കൂൾ ക്വിസ് മത്സരത്തിൽ ഈ ചരിത്രവസ്തുത ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ കാസർകോട്ടെ അധ്യാപകൻ ഗുരുപ്രസാദ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ബിജെപി വ്യക്തമാക്കി.
അധ്യാപകനെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. ചരിത്രസത്യം ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ നടപടി നേരിട്ട അധ്യാപകന് പൂർണമായ സംരക്ഷണം നൽകും. നീതി ലഭിക്കുന്നതുവരെ അദ്ദേഹത്തിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ബിജെപി അറിയിച്ചു.
ചരിത്ര വസ്തുതകൾ പറയുന്നതിന് അധ്യാപകരെ ശിക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സത്യത്തിന്റെ ഈ പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ബിജെപി ശക്തമായി നിലകൊള്ളുമെന്നും നേതൃത്വം വ്യക്തമാക്കി.