തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 04:22 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ചു. രോഗം മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളും മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്നും വകുപ്പ് വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ടാകും. കൂടാതെ പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്നതും നിയന്ത്രിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത മേഖലയിലും നിരീക്ഷണ മേഖലയിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം.

Tags: H1N1Swine influenza
Share
Tweet
SendShare

More News from this section

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്

രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം, ഇന്ന് മുതൽ ‘സീറോ ചലാൻ’ സമരവുമായി ജീവനക്കാരുടെ സംഘടനകൾ

Latest News

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു, സ്ഥലംമാറ്റത്തിൽ മനോവിഷമമുണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies