ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിനിടെയാണ് അപകടം.
ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സെറ്റിലെ പലകയുടെ പാളി തകർന്നത്. പലകയ്‌ക്കിടയിൽ കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്. കൈകാലുകൾക്ക് ക്ഷതം സംഭവിച്ച അദ്ദേഹത്തെ തുടർന്ന് കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്നത്.