ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകം; എൻഐഎയുടെ കണ്ടെത്തലുകൾ ശരിവെച്ച്  യുഎൻ റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനം; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകം; എൻഐഎയുടെ കണ്ടെത്തലുകൾ ശരിവെച്ച്  യുഎൻ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ  അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ AQIS (Al-Qaida in the Indian Subcontinent) എന്ന്  യുഎൻ റിപ്പോർട്ട്. ഓഗസ്റ്റ് 10ന് പ്രസിദ്ധീകരിച്ച യുഎൻ സുരക്ഷാസമിതി ഉപരോധ നിരീക്ഷണ സംഘത്തിന്റെ 38-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

AQIS ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽനിന്ന് പ്രാദേശിക ഭീകരസംഘടനയായി മാറുകയാണെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചെറിയതും വികേന്ദ്രീകൃതവുമായ സെല്ലുകളിലൂടെ പ്രവർത്തിക്കുന്ന സംഘടന സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ഉപയോഗപ്പെടുത്തി അവിടെ ഭീകര സെല്ലുകൾ സ്ഥാപിക്കാനുള്ള AQIS നീക്കത്തിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അൽഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും രാസ, ജൈവ ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സാങ്കേതികമായ വെല്ലുവിളികൾ മറികടക്കാൻ ഭീകരസംഘടനകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭീകര സംഘടനകളുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ ഇത്തരം ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കളിൽ ഐഎസ്-ഖൊറാസാൻ ഘടകത്തിന് താൽപര്യമുണ്ടെന്നും യുഎൻ നിരീക്ഷണ സംഘം മുന്നറിയിപ്പ് നൽകി.

ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾക്ക് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്  എന്ന  ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്  എൻഐഎ കണ്ടെത്തിയിരുന്നു. അൽ-ഖ്വയ്ദയുടെ ഉപസംഘടനയാണ് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്.  സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  മേയിൽ ചാവേറായ ഡോ. ഉമർ ഉൻ നബിയുൾപ്പെടെ 10 പ്രതികൾക്കെതിരെ എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

 

 

Tags: NIABlastredfortUV
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies