വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 07:23 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വടക്കഞ്ചേരി മഞ്ഞപ്രയിലെ കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.

ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും സമീപത്തെ നാഗപ്രതിഷ്ഠയ്‌ക്ക് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ടുകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്. സമീപത്തെ മറ്റൊരു ഭണ്ഡാരം കൂടി തുറക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചെറിയ കത്തി വളഞ്ഞ നിലയിൽ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങളിലെ പണം ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയത്.

സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.

Tags: Vadakkencherry Temple TheftKurumalikkavu TemplePalakkad Crime NewsKerala Temple RobberyVadakkencherry Police Investigation
Share
Tweet
SendShare

More News from this section

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

Latest News

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies