മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 10:49 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്ത് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസും കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷും. കാറോടിച്ചിരുന്ന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയാണ് യാത്ര നടത്തിയതെന്നും ആരോപണമുണ്ട്. വാഹനത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. യാത്രയുടെ ദൃശ്യങ്ങൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നതിനിടെയാണ് ജനപ്രതിനിധിയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും നിയമലംഘനം നടത്തിയത്.  സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡ് സുരക്ഷയ്‌ക്ക് ഗുരുതര ഭീഷണിയാണ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുമോയെന്നും നിയമലംഘനം സ്ഥിരീകരിച്ചാൽ നടപടിയുണ്ടാകുമോയെന്നുമാണ് ഇനി അറിയേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ജനപ്രതിനിധികൾക്കും മന്ത്രിയുടെ സ്റ്റാഫിനും അതേ നിയമം ബാധകമാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags: mvdMinister O J Janeesh
Share
Tweet
SendShare

More News from this section

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം

Latest News

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

രണ്ടര വർഷം മുൻപ് വിവാഹം, പണം ആവശ്യപ്പെട്ട് പീഡനം; ഭർതൃവീട്ടിൽ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ നാളെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും, ചരിത്രത്തിൽ ആദ്യമായി വന്ദേമാതരവും

കാറില്‍ അഭ്യാസപ്രകടനം; പേരാമ്പ്രയില്‍ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി, രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു; ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies