വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശിയായ കെ. വൈശാഖനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് വൈശാഖൻ കേസിൽ ജാമ്യത്തിലിറങ്ങിയത്.

യുവതിയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്ന വൈശാഖൻ, ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തന്റെ വർക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ യുവതി ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ചതോടെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് എലത്തൂർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2026 ജനുവരി 24നാണ് മോരിക്കരയിലെ ഇൻഡസ്ട്രിയൽ വർക്‌ഷോപ്പിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

വിവാഹിതനായിരുന്ന വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി മനസിലാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നും സാധിച്ചില്ലെങ്കിൽ ഒരുമിച്ച് ജീവനൊടുക്കാമെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. യുവതിക്ക് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തിൽ പുറത്തുവന്നു.

ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ താഴെയിറങ്ങി യുവതി നിന്നിരുന്ന സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായി മാറിയത്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വൈശാഖനെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിരുന്നു. യുവതിയുടെ ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈംഗിക പീഡനം നടന്നെന്ന ആരോപണത്തിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നാലെ വൈശാഖനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി മോരിക്കരയിലെ വർക്‌ഷോപ്പ്, ജ്യൂസ് വാങ്ങിയ ബേക്കറി, കല്ലായിയിലെ കൗൺസലിങ് സെന്റർ, തടമ്പാട്ടുതാഴത്തെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസിൽ എലത്തൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വൈശാഖൻ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയത്.

Tags: DeathMurderwoman murder
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies